ഓരോരുത്തര്‍ക്കും സ്വയം പ്രസാധകനാകാനും പത്രാധിപരാകാനും അവസരം നല്‍കിയ ബ്ലോഗുകള്‍ക്ക് ശേഷം ഇതാ സ്വയം ചാനല്‍ ഉടമയായി മാറാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. www/qik.com. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ലൈവ് ടെലികാസ്റ്റിംഗ് സൌകര്യം തന്നെ. വിവാഹാഘോഷം മുതല്‍ നാട്ടിലെ കലാ സാംസ്കാരിക പരിപാടികള്‍ വരെ ഒരു ചാനലിന്റെയും സഹായം കൂടാതെ നിങ്ങള്‍ക്ക് ലൈവായി സംപ്രേക്ഷണം ചെയ്യാം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യമാകാതെ വിദേശത്ത് കഴിയുന്നവര്‍ക്ക് ഇത് വലിയ തോതില്‍ സഹായകമാകും. ആവശ്യമായ സോഫ്റ്റ്വെയറും ജി.പി.ആര്‍.എസ് സൌകര്യമുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ടെലികാസ്റ്റിംഗ് നടത്താവുന്നതാണ്. സ്വകാര്യത സംരക്ഷിക്കാനുള്ള സംവിധാനവും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും വെബ് സൈറ്റുകളിലും ഇതുള്‍ക്കൊള്ളിക്കാനുള്ള സൌകര്യവും സൈറ്റ് നല്‍കുന്നു.