Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 

മഴത്തുള്ളികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്

"മഴത്തുള്ളികള്‍" ( http://www.mazhathullikal.com ) എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ആരംഭിച്ചത് 2009 ജനുവരി 30 നാണ്. തിരക്കുപിടിച്ച ഇന്റര്‍നെറ്റ് യുഗത്തില്‍ സൌഹൃദങ്ങള്‍ക്കായി സമയം മാറ്റിവെക്കാന്‍ എല്ലാവര്‍ക്കും സാധ്യമായെന്ന് വരില്ല. ഓരോരുത്തരുടെയും ചിന്താരീതിയും പ്രവര്‍ത്തനരീതിയും വ്യത്യസ്തങ്ങളാണ്. എന്നാല്‍ മഴത്തുള്ളികള്‍ എന്ന മലയാളികളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് മറ്റ് പല സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ മുന്നോട്ട് പോകുന്നു. മഴത്തുള്ളികളില്‍ ബ്ലോഗ് പോസ്റ്റുകള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ പലരും തങ്ങളുടെ ആശയങ്ങളും കഴിവുകളും മറ്റു കൂട്ടുകാരുമായി പങ്കുവെക്കുന്നു. ധാരാളം പുതുമുഖങ്ങള്‍ ബ്ലോഗ് എഴുത്തിലേക്ക് വരുകയും തങ്ങളുടെ കഴിവുകള്‍ ഇവിടെ തെളിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ഓരോ ചെറു ചലനങ്ങളേയും സസൂക്ഷ്മം ശ്രദ്ധിക്കുന്ന, വിലയിരുത്തുന്ന ഒരു പുതു തലമുറ നമുക്കിടയില്‍ വളര്‍ന്നു വരുന്നുണ്ട്. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ ഇവിടെ വെട്ടിത്തുറന്നു പറയുന്നു . പല ബ്ലോഗുകളും രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെ കാറ്റു വീശാന്‍ കഴിവുള്ളവയാണ്.  രാഷ്ട്രീയമായാലും സാമ്പത്തികമായാലും ഭീകരതയായാലും, അത്തരം എല്ലാ പ്രശ്നങ്ങളും ഇവിടുത്തെ സാധാരണക്കാരനെയാവും ആദ്യം ബാധിക്കുക എന്ന തിരിച്ചറിവ് എഴുത്തുകാരെയും വായനക്കാരേയും ഒരുപോലെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. മാദ്ധ്യമങ്ങളുടെ ലോകം ഇത്രയും വിശാലമാകുമ്പോള്‍, സാദ്ധ്യതകള്‍ മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ എഴുത്തുകാര്‍ തങ്ങളുടെ രചനകള്‍ തുറന്നെഴുതുകയും വായനക്കാര്‍ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നു.   മഴത്തുള്ളികളില്‍ തൊഴില്‍വീഥി, രുചിമഴ, ചോദ്യമഴ, പ്രണയമഴ, കളിമുറ്റം, ഓഹരിമഴ, ഗാനമഴ, സാന്ത്വനമഴ ഇങ്ങിനെ അംഗങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന പല വിഭാഗങ്ങളുണ്ട്. 

 


www.malayalamweb.info